Vellangallur Peoples
VELLANGALLUR PEOPLES WELFARE SCHEMES
DEATH FUND
വെള്ളാങ്ങല്ലുർ പീപ്പിൾസ് മരണാനന്തര സഹായ ഫണ്ട്
സൊസൈറ്റിയുടെ 60 വയസ്സിനു താഴെ പ്രായമുള്ള എ ക്ലാസ് അംഗങ്ങൾക്ക് ഒറ്റത്തവണ 250 രൂപ രെജിസ്ട്രേഷൻ ഫീസ് അടച്ചു മരണ ഫണ്ടിൽ അംഗമാകാം. അംഗം മരിച്ചാൽ അനന്തരാവകാശിക്കു 5000 രൂപ മരണാനന്തര സഹായമായി നൽകുന്നതാണ്. സഹായം നൽകുന്നതോടെ പ്രസ്തുത ഫണ്ട് കണക്കു അവസാനിക്കുന്നതായിരിക്കും
Pension Fund
വെള്ളാങ്ങല്ലുർ പീപ്പിൾസ് പെൻഷൻ ഫണ്ട്
70 വയസ്സ് പൂർത്തിയാവുകയും സൊസൈറ്റിയിൽ അംഗത്വമെടുത്തു 10 വര്ഷം പൂർത്തിയാവുകയും ചെയ്തവർക്കാണ് പെൻഷന് അർഹതയുണ്ടായിരിക്കുക. 65 വയസ്സിനു മുൻപേ ഒറ്റത്തവണ 1000 രൂപ അടച്ചു പദ്ധതിയിൽ ചേരാവുന്നതാണ്. 70 വയസ്സ് തികയുന്ന മുറക്ക് 1500 രൂപ പ്രതിവർഷം പെൻഷൻ ആയി ലഭിക്കുന്നതായിരിക്കും. ഇത് മരണം വരെ ലഭിക്കുന്നതായിരിക്കും.
Treatment for
critical illness
വെള്ളാങ്ങല്ലുർ പീപ്പിൾസ് കാരുണ്യ സ്കീം
കാൻസർ രോഗികൾ , കിഡ്നി സംബന്ധമായ രോഗങ്ങൾക്കു ഡയാലിസിസിന് വിധേയരാകുന്നവർ , തലച്ചോറ് സംബന്ധമായ രോഗങ്ങൾക്കു ഓപ്പറേഷന് വിധേയരായവർ, ഹാർട്ട് ഓപ്പറേഷൻ നടത്തിയവർ, ഗുരുതരമായ കരൾ രോഗങ്ങൾ പിടിപെട്ടവർ, തളർന്നു നടക്കാൻ സാധിക്കാത്തവർ, എയ്‌ഡ്‌സ് രോഗികൾ , അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടപ്പിലായവർ, മറ്റു മാരക രോഗങ്ങൾക്കു ചികില്സിക്കപ്പെടുന്നവർ മുതലായവർക്കാണ് ഈ ഫണ്ടിൽ നിന്നും സഹായം ലഭിക്കുക . ഫണ്ടിന്റെ ലഭ്യത അനുസരിച്ചാണ് തുക നിശ്ചയിക്കുക