![](https://static.wixstatic.com/media/7b6a1238d58c4ab785f6710ce30c8778.jpg/v1/fill/w_980,h_446,al_c,q_85,enc_avif,quality_auto/7b6a1238d58c4ab785f6710ce30c8778.jpg)
Vellangallur Peoples
MemberRequirements and duties of Members of Vellangallur Peoples described
![](https://static.wixstatic.com/media/11062b_8418fb839e394460877a2b16fad63767f000.png/v1/fill/w_308,h_308,al_c,q_85,usm_0.66_1.00_0.01,enc_avif,quality_auto/11062b_8418fb839e394460877a2b16fad63767f000.png)
സംഘത്തിന്റെ പ്രവർത്തന പരിധി യിൽ താമസിച്ചു വരികയും പ്രസ്തുത പരിധിയിൽ സ്ഥാവര വസ്തുക്കൾ ഉണ്ടായിരിക്കുകയും 18 വയസ്സ് തികഞ്ഞിരിക്കുകയും സ്ഥിരബുദ്ധി ഉണ്ടായിരിക്കുകയും സഹകരണ നിയമ പ്രകാരം വേണ്ടതായ എല്ലാ യോഗ്യതകളും ഉള്ളതായ ഏതൊരാൾക്കും സംഘത്തിൽ A ക്ലാസ്സ് അംഗമാകുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. എന്നാൽ യാതൊരു വ്യക്തിക്കും തങ്ങൾക്ക് മെമ്പർ ആയി ചേരുന്നതിനു അവകാശം ഉണ്ടെന്ന് നിർബന്ധിക്കാവുന്നതല്ല. മെമ്പറായി ചേരുന്നതിനും ഓഹരികൾ വാങ്ങുന്നതിനുമുള്ള അപേക്ഷ നിശ്ചിത ഫോമിൽ നൽകേണ്ടതാണ്. ആയത് ഭരണ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നതാണ്. നിയമത്തിനും, ചട്ടങ്ങൾക്കും ബൈലോക്കും വിധേയമായി ആയത് സ്വീകരിക്കുന്നതിനും തള്ളുന്നതിനും ഭരണ സമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
അംഗങ്ങളുടെ യോഗ്യതയും ബാധ്യതകളും
A ക്ലാസ്സ്
Overdrafts social welfare
-
death fund pension cancer care
നാമ മാത്ര അംഗങ്ങൾ
സംഘത്തിന്റെ വ്യാപാരത്തിൽ താത്കാലികമായി സ്വർണാഭരണങ്ങൾ, എൽ ഐ സി പോളിസികൾ, ഗവണ്മെണ്ട് സെകുരിറ്റികൾ എന്നിവയുടെ പണയത്തിൽ വായ്പ എടുക്കുക, സംഘം നടത്തുന്ന നിക്ഷേപ പദ്ധതി കളിൽ വരിക്കാരാവുക, സംഘം നടത്തുന്ന വ്യാപാര വ്യാപാരേതര ഇടപാടുകളിൽ ഭാഗഭാക്കാവുക എന്നിവക്ക് സി ക്ലാസ്സ് അംഗത്വം ഉണ്ടായിരിക്കണം
അംഗങ്ങളുടെ യോഗ്യതയും ബാധ്യതകളും
C ക്ലാസ്സ്
![](https://static.wixstatic.com/media/11062b_576d6026d0774bcf85f5b862b680c306f000.jpg/v1/fill/w_240,h_135,al_c,q_80,usm_0.66_1.00_0.01,enc_avif,quality_auto/11062b_576d6026d0774bcf85f5b862b680c306f000.jpg)