top of page
Gradient

Peoples Medical helpline

Full Name

19 May 2020

Peoples medical helpline was launched during lock down due to corona pandemic. We helped many families in the region by providing free medicine, help to procure medicine etc

കോവിഡ് - 19 മഹാമാരിയെ അടച്ചിട്ടു പ്രതിരോധിക്കുന്ന ഈ സമയത്തു, ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകാൻ ഞങ്ങളുടെ സഹകാരി കൂട്ടായ്മ എളിയ തോതിലുള്ള ഒരു സേവന പദ്ധതി മുന്നോട്ട് വക്കുന്നു

1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി അത്യാവശ്യ മരുന്നുകൾ സൗജന്യമായി വീട്ടിൽ എത്തിക്കുന്നു. 6 മാസ കാലാവധിക്കുള്ളിലുള്ള ഡോക്ടറുടെ കുറിപ്പടിയുണ്ടായിരിക്കണം. പിങ്ക് / മഞ്ഞ റേഷൻ കാർഡിൽ ഉൾപ്പെട്ട വർ ആയിരിക്കണം.
2. പുറത്തു പോയി മരുന്നുകൾ വാങ്ങിക്കാൻ ബുദ്ധിമുട്ടുള്ളവർക് ഡോക്ടറുടെ കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുന്നു. ബിൽ തുക മാത്രം വാങ്ങുന്നു.
കുറിപ്പടികൾ വാട്സ്ആപ്പ് ചെയ്യേണ്ട നമ്പർ - 9645433102
3. അടിയന്തിരമായി ഡോക്ടറുടെ സേവനം ആവശ്യമായി വന്നാൽ, വീട്ടിൽ വന്നു പരിശോധിക്കാനായി, ഡോക്ടറുടെ സേവനം ഏർപ്പാട് ചെയ്തു കൊടുക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ - 9846086090
4. വിദേശങ്ങളിൽ ഉള്ളവർക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ എത്തിച്ചു കൊടുക്കാൻ നോർക്ക വഴി സഹായിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ - 9496418013
5. തൊഴിലാളി ക്ഷേമ നിധികളിൽ അംഗങ്ങളായവർക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള ഓൺ ലൈൻ അപേക്ഷകൾ സൗജന്യ മായി ചെയ്തു കൊടുക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ - 2867856, 8157873455, 8943063871
6. ലോക്ക് ഡൌൺ കാലത്ത് തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങിയ പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള ഓൺ ലൈൻ അപേക്ഷകൾ സൗജന്യ മായി ചെയ്തു കൊടുക്കുന്നു.

bottom of page